Kaanathe Melle
Madhavan Raveendran, Gireesh Puthancherry
കാണാതെ മെല്ലെ മെയ് തൊട്ടു
കാരുണ്യമോലുന്ന കണ്ണീര്‍ വിരല്‍
ഒരു താരാട്ടിനായ് മിഴി പൂട്ടുന്നുവോ
ധനുമാസ മൗനയാമിനീ നീ
(കാണാതെ)
ഒരു മുഴം ചേല കൊണ്ടെന്നെ
മഞ്ഞക്കുറിക്കോടിയും ചുറ്റി
ഒരു പവന്‍ കോര്‍ത്തു തന്നെന്നെ
തിരുവാഭരണവും ചാര്‍ത്തി
അരികില്‍ ചേര്‍ത്തു നിര്‍ത്തി
നീലമയില്‍പ്പീലി തന്നു
ആലിലപ്പൊന്‍കണ്ണനായ് ഞാന്‍
(കാണാതെ)
നിറമിഴിത്തൂവല്‍ കൊണ്ടെന്റെ
തനുവില്‍ പൂന്തണലായ്
എരിവെയില്‍ പാടവരമ്പില്‍
പൊഴിയാപ്പുതുമഴ പെയ്തു
വിറയും കൈ തലോടി
നേര്‍വഴിയില്‍ നന്മ നേര്‍ന്നു
എത്രമാത്രം ധന്യനാണോ ഞാന്‍
(കാണാതെ)